മോഹന്‍ലാലിന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍



ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ തമിഴ്പതിപ്പായ പാപനാസം തമിഴ്നാട്ടില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഈ അടുത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങളില്‍ ഒരാഴ്ചകൊണ്ട് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും പാപനാശം തന്നെയാണ്. ആദ്യ ആഴ്ച 15 കോടിയിലേറെയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.

ചിത്രത്തിലെ വിജയത്തിന് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലിന് നന്ദി പറയാനും കമല്‍ മറന്നില്ല. ‘നല്ല മനസ്സുള്ള കഴിവുകളുള്ള ഒരു കലാകാരനേ മറ്റൊരു നടനേ അഭിനന്ദിക്കാന്‍ സാധിക്കൂ. ദൃശ്യം തമിഴില്‍ ചെയ്താല്‍ അത് കമല്‍ഹാസന്‍ ചെയ്താല്‍ നല്ലതായിരിക്കുമെന്ന് മോഹന്‍ലാല്‍ ആണ് പറഞ്ഞതെന്ന് പലരില്‍ നിന്നും ഞാന്‍ അറിഞ്ഞു. അദ്ദേഹത്തിന്‍റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കമല്‍ പറഞ്ഞു.

മോഹന്‍ലാല്‍ ആണോ കമല്‍ഹാസനാണോ മികച്ച നടനെന്ന ചോദ്യത്തിന് ജീത്തു ജോസഫിന്‍റെ മറുപടി ഇങ്ങനെ... ‘ ആ രഹസ്യം എന്‍റെ കൂടെ ഇരിക്കട്ടെയെന്നാണ് ജീത്തു പറഞ്ഞത്.



Share on Google Plus

About Unknown

    Blogger Comment
    Facebook Comment

0 comments:

Post a Comment