മുക്തയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. എറണാകുളം പാലാരിവട്ടത്തെ പള്ളിയില്‍ വച്ചു നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പ്രശസ്ത പിന്നണി ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമി വഴിയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്. ഇതൊരു പ്രണയ വിവാഹമല്ലെന്നും, ഇരുവീട്ടുകാരും ആലോചിച്ചു നടത്തുന്നതാണെന്നും മുക്ത പറഞ്ഞിരുന്നു. ഈ മാസം 31 നാണ് വിവാഹം.

ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യയും സന്താനവും മുഖ്യവേഷത്തിലെത്തിയ 'വാസുവും സരവണനും ഒന്ന പഠിച്ചവങ്ക്' എന്ന ചിത്രമാണ് മുക്തയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. വിവാഹ ശേഷവും മുക്ത അഭിനയം തുടരും.
Share on Google Plus

About Unknown

    Blogger Comment
    Facebook Comment

0 comments:

Post a Comment