ബാഹുബലിയിലെ അനുഷ്ക ആണോ ഇത്: രാജമൗലി


സൈസ് സീറോ എന്ന ചിത്രത്തിനായി അനുഷ്ക നടത്തിയ ശരീരമാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ബാഹുബലിയുടെ സംവിധായകനായ എസ്.എസ് രാജമൗലി. ‘കഴിഞ്ഞ ദിവസമാണ് പുതിയ തെലുങ്ക് ചിത്രമായ സൈസ് സീറോയുടെ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെടുന്നത്. അതില്‍ അനുഷ്കയെ കണ്ട് അത്ഭുതപ്പെട്ടുപോയി.

ബാഹുബലിയില്‍ എത്ര മനോഹരിയായിരുന്നു. ഇപ്പോള്‍ ഇതാ വണ്ണം കൂടിയ ഒരാളായി മാറിയിരിക്കുന്നു. കഥാപാത്രങ്ങളുടെ കാര്യത്തില്‍ അനുഷ്ക കാണിക്കുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്. അത് അവരുെട സിനിമകളില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ സാധിക്കും. രാജമൗലി പറഞ്ഞു.

സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സൈസ് സീറോ എന്ന സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.
Share on Google Plus

About Unknown

    Blogger Comment
    Facebook Comment

0 comments:

Post a Comment