മലയാളത്തില്‍ ബ്ലോക്ബസ്റ്ററായി മാറിയ പ്രേമത്തിന് തെലുങ്ക് പതിപ്പ് വരുന്നു. ചിരഞ്ജീവിയുടെ മകനും യുവനടനുമായ നാഗചൈതന്യയാണ് നിവിന്‍ പോളി ചെയ്ത വേഷം തെലുങ്കില്‍ അവതരിപ്പിക്കുക. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ചിത്രം ഹാരിക പ്രൊഡക്ഷന്‍സും ഹാസ്സിന് ക്രിയേഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അടുത്തവര്‍ഷം ആദ്യമേ ഷൂട്ടിങ് തുടങ്ങൂ. നായികമാര്‍ ഉള്‍പ്പടെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയാണ്. ഗൗതം മേനോന്റെ ചിത്രത്തിലാണ് നാഗചൈതന്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

0 comments:
Post a Comment